photo


ചേർത്തല: സ്ത്രീ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും സഹകരണ മേഖലയിലും സംരക്ഷിക്കപ്പെടണമെന്ന് കേരള കോ-ഓപ്പറേ​റ്റീവ് എംപ്ലോയീസ് കൗൺസിൽ വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. സഹകരണ മേഖലയിലെ മുഴുവൻ വനിതാ ജീവനക്കാരും വലിയ വെല്ലുവിളികളാണ് നേരിടുന്നത്. എട്ട് മണിക്കൂർ ജോലിയെന്ന അംഗീകൃത നിയമംപോലും കാ​റ്റിൽപ്പറത്തി 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നു. സ്ത്രീ ജീവനക്കാരുടേയും തൊഴിലാളികളുടേയും ജോലി സമയവും അവകാശങ്ങളും നിയമാനുസൃതമാണെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ചേർത്തലയിൽ നടന്ന കൺവെൻഷൻ എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി വഹീദാ നിസാം ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.സി സംസ്ഥാന സെക്രട്ടറി അജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എം.സി.സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. തൊഴിലിടങ്ങളിലെ സ്ത്രി സുരക്ഷയും സ്ത്രീ ശാക്തീകരണവും' എന്ന വിഷയത്തിൽ വനിതാ കമ്മിഷൻ അംഗം എം.എസ്. താര ക്ലാസ് നയിച്ചു. തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. രമാദേവി, സംസ്ഥാന കമ്മി​റ്റി അംഗം സി.ബി.സുജാത എന്നിവർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം എ.ഐ.ടി.യുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് വിൽസൺ ആന്റണി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വി.മോഹൻദാസ്, ടി.ടി.ജിസ്‌മോൻ,എം.മധു,ആർ.പ്രദീപ്, പി. ഗോപീകൃഷ്ണൻ, അർച്ചന ജിസ്‌മോൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.എസ്.മോളി (കൺവീനർ), രേഖ ദിനേഷ്, കെ.കെ.ജ്യോതി (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.