കായംകുളം: ചെളിവെള്ളം നീന്തി നീന്തി കുഴയുകയാണ് വെട്ടത്തയ്യം മേഖല നിവാസികൾ.
റോഡിൽക്കൂടിയുള്ള യാത്ര ദുരിതപൂർണമായി. കായംകുളം നഗരസഭാ പരിധിയിൽ ഐക് ജംഗ്ഷനു വടക്ക് ഭാഗത്തെ തകർന്ന് വെള്ളക്കെട്ടായ കീരിക്കാട് മസ്ജിദ് - വെട്ടത്തയ്യം റോഡാണ് തകർന്നിരിക്കുന്നത്.
നൂറുകണക്കിനു യാത്രക്കാരാണ് ചെളിവെള്ളം നീന്തി ദുരിതത്തിലായിരിക്കുന്നത്. ഐക്യ ജംഗ്ഷൻ പനമുട് റോഡിൽ നാൽപ്പത്തി മൂന്നാം വാർഡിന്റെ അതിർത്തി പ്രദേശം വരെ റോഡ് നവീകരണം പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന റോഡ് ഭാഗം മൂന്നാം വാർഡിന്റെയും 44-ാം വാർഡിന്റെയും അതിർത്തിയാണ്.
സമീപത്തെ റോഡുകളെല്ലാം നവീകരിച്ചുകഴിഞ്ഞു. ഇവിടെ മാത്രം അവഗണിച്ചത് ശരിയല്ല. കടുത്ത അവഗണനയാണിത്. റോഡിന്റെ അവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണം.
നാട്ടുകാർ