കായംകുളം: കൃഷ്ണപുരം മാമ്പ്രക്കന്നേൽ റെയിൽവേ ഗേറ്റിന് സമീപം നിൽക്കുന്ന ആൽമരം യാത്രക്കാർക്ക് ഭീഷണിയാകുന്നു.
ഏതാണ്ട് 65 വർഷം പഴക്കമുള്ള ഈ ആൽമരത്തിന്റെ ശിഖിരം ഒടിഞ്ഞ് താഴ്ന്നു കിടക്കുകയാണ്. ഗേറ്റ് അടഞ്ഞ് കിടക്കുമ്പോൾ നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ഇതിന്റെ ചുവട്ടിലാണ് കാത്തുകിടക്കുന്നത്. ആൽമരത്തിൽ വള്ളിത്തട്ട് പടർന്ന് ഭാരം കൂടിയ നിലയിലാണ്.
ഇത് താഴേക്ക് പടർന്ന് അപകട ഭീഷണി ഉയർത്തുന്നു. കമ്പുകൾ മാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.