തുറവൂർ: ഗുരുധർമ്മ പ്രചാരണ സഭ അരൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന എക്സികൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി.കുഞ്ഞിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മധു, സതീശൻ അത്തിക്കാട്, എം.ഡി.സലിം ,വി.വി.ശിവപ്രസാദ്, എൻ.ദയാനന്ദൻ, ലിഷീന കാർത്തികേയൻ, രത്നമ്മ ടീച്ചർ, സുധ രമണൻ, വി.മോഹനൻ, കല്പനാദത്ത് എസ്.കണ്ണാട്ട്, ചന്തിരൂർ രമേശൻ, ബിജുമോൻ തിരുനെല്ലൂർ, കെ.കെ.സദാനന്ദൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അമേരിക്കയിൽ നിർമ്മിക്കുന്ന ആശ്രമത്തിന് ധനസമാഹരണം നടത്താൻ കൺവെൻഷൻ തീരുമാനിച്ചു.