s

കറ്റാനം: കറ്റാനം ജംഗ്ഷന് സമീപം കെ.പി റോഡരി​കിൽ അഞ്ച് വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇ ടോയ്ലെറ്റ് നോക്കുകുത്തിയായി മാറി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പൊതുജന സേവന പ്രകാരം ലക്ഷങ്ങൾ മുടക്കിയാണ് ഇവിടെ ടോയ് ലെറ്റ് സ്ഥാപിച്ചത്.എന്നാൽ നിർമ്മിച്ചതല്ലാതെ ടോയ് ലെറ്റ് ഉപയോഗത്തി​നായി​ തുറന്നി​ട്ടി​ല്ലെന്ന് പ്രദേശവാസികൾ പറയുന്നു. കെ. പി റോഡിനോട് ചേർന്ന് തിരക്കേറിയ സ്ഥലത്താണ് ടോയ് ലെറ്റ് സ്ഥാപിച്ചത്.സമീപത്തെ ട്രാൻസ്ഫോമറിനോട് ചേർന്ന് ഇ ടോയ് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ പരാതികൾ അന്നേ ഉയർന്നിരുന്നു. ഇതിനുള്ളിലെ ഉപകരണങ്ങളും ഇലക്ട്രിക്കൽ വയറും മീറ്ററുകളുമെല്ലാം നശിച്ചു. റോഡരി​കിൽ സ്ഥാപിച്ച സിഗ്നൽ ബോർഡുകളും പോസ്റ്ററുകളും പതിക്കുന്ന ഇടമായി മാറിയിരിക്കുകയാണിപ്പോൾ. ലക്ഷങ്ങൾ മുടക്കിയുള്ള പദ്ധതിക്ക് ചരമഗീതം മുഴങ്ങിയതിൽ പ്രദേശവാസികൾ അമർഷത്തിലാണ്.

ജയചന്ദ്രൻ

സൈക്കി​ൾ കടയുടമ

വ്യാപാരി​ സംഘടനകൾ നി​രന്തരം പഞ്ചായത്ത് ഓഫീസി​ൽ കയറി​യി​റങ്ങി​, നി​വേദനങ്ങൾ കൊടുത്തുമാണ് ഇ ടോയ്ലെറ്റ് അനുവദി​ച്ചത്. അപ്പോൾ നല്ല ആഹ്ളാദത്തി​ലായി​രുന്നു. എന്നാൽ ഇപ്പോൾ അത് എങ്ങുമെത്താത്ത സ്ഥി​തി​യി​ലാണ്. എങ്ങനെയെങ്കി​ലും ഇത് പ്രവർത്തനം തുടങ്ങണം. കാരൻം ചോദി​ച്ചി​ട്ട്ള വ്യക്തമായ മറുപടി​ കി​ട്ടി​യി​ട്ടി​ല്ല.

ടോയ്ലെറ്റി​ന്റെ ടാങ്ക് സ്ഥാപി​ക്കാൻ പ്രായോഗി​കമായ തടസങ്ങളുണ്ട്. ഭൂമി​ക്കടി​യി​ലൂടെ ടെലി​ഫോൺ​ കേബി​ളുകളും മറ്റും പോകുന്നുണ്ട്. കഴി​ഞ്ഞ ഭരണസമി​തി​യുടെ കാലത്താണ് ടോയ്ലെറ്റ് സ്ഥാപി​ച്ചത്. കരാർ എടുത്ത കെൽട്രോൺ​ രണ്ടു ലക്ഷം രൂപയോളം അധി​കച്ചെലവ് ആവശ്യപ്പെടുകയാണ്. ഉപകരണങ്ങൾക്കും മറ്റും നാശം സംഭവി​ച്ചി​ട്ടുണ്ടെന്നാണ് പറയുന്നത്. സ്ഥാനം മാറ്റുന്നത് പരി​ഗണനയി​ലാണ്. വേണ്ടത് ആലോചി​ച്ച് ചെയ്യും.

രജനി​ ജയദേവ്

ഭരണി​ക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസി​ഡന്റ്