തുറവൂർ: ജന്മനാ കാലുകൾക്ക് തളർച്ച ബാധിച്ച കുട്ടിക്ക് അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് (ആപ്) കെയറിന്റെ നേതൃത്വത്തിൽ സൗജന്യമായി വാക്കർ നൽകി. കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് കരിപ്പായിൽ വീട്ടിൽ സുനിൽ - ശർമിക ദമ്പതികളുടെ മകൾ അഞ്ജനയ്ക്ക് (8) സമിതി സെക്രട്ടറി മനു സി.പുളിക്കൽ വാക്കർ കൈമാറി. പ്രസിഡന്റ് സി.എം. അബ്ദുൾ സലാം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എസ്.എ. ഷെറീഫ് എന്നിവർ പങ്കെടുത്തു.