ambala

അമ്പലപ്പുഴ: പറവൂർ ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് അറയ്ക്കൽ വീട്ടിൽ കിരൺ (ജോബിൻ-25) പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

കഴിഞ്ഞ 19 ന് രാത്രി പത്തോടെയാണ് പറവൂരിലെ ബാറിലുണ്ടായ സംഘട്ടനത്തെത്തുടർന്ന് മണ്ണഞ്ചേരി സ്വദേശി മനു (കാകൻ മനു) കൊല്ലപ്പെട്ടത്. പറവൂർ ഗലീലിയ കടപ്പുറത്ത് കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനോടെയാണ് മനുവിനെ കുഴിച്ചിട്ടതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിലുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തതയുണ്ടാവൂ.