photo

ചേർത്തല:മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ 'ഒരു നുള്ള് സ്‌നേഹം ' എന്ന പേരിൽ ആരംഭിച്ച സ്‌നേഹ സ്വാന്തനം പദ്ധതിയുടെ ഉദ്ഘാടനം കവി വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിച്ചു.സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു.സി.കെ.മണി ചീരപ്പൻചിറ,ശിവജി ആര്യക്കര,ധനരാജ് മുഹമ്മ എന്നിവർ സംസാരിച്ചു. അരങ്ങ് രക്ഷാധികാരി സി.പി.ഷാജി മുഹമ്മ സ്വാഗതവും ടോമിച്ചൻ കണ്ണേയിൽ നന്ദിയും പറഞ്ഞു.