ഹരിപ്പാട്: എസ്.എൻ.ഡി.പി ചേപ്പാട് യൂണിയന്റെ നേതൃത്വത്തിൽ ആറാട്ടുപുഴ തെക്ക് മേഖലയിൽ നേതൃ പഠനകളരി നടത്തി. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ അദ്ധ്യക്ഷനായി. മേഖലാ ചെയർമാൻ എസ്.ജയറാം സ്വാഗതം പറഞ്ഞു. കള്ളിക്കാട് തെക്ക്, നല്ലാണിക്കൽ, വട്ടച്ചാൽ, രാമഞ്ചേരി, പെരുംമ്പള്ളി, വലിയഴീക്കൽ എന്നീ ശാഖായോഗങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങൾ, ശാഖായോഗം കമ്മിറ്റിയംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, എന്നിവർ പങ്കെടുത്തു.