കുട്ടനാട്: കൈനകരി പഞ്ചായത്ത് മൂന്നാം വാർഡിൽ അനിൽകുമാറിന്റെ മകൾ ഐശ്വര്യയുടെ ചികിത്സയ്ക്കായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ സമാഹരിച്ച രണ്ടാം ഘട്ട ചികിത്സാസഹായത്തിന്റെ വിതരണം യൂണിയൻ കൺവീനർ പി.എസ്.എൻ. ബാബു നിർവ്വഹിച്ചു. യുണിയന്റ നേതൃത്ത്വത്തിൽ വിവിധ ശാഖകളും യൂത്ത് മൂവ്‌മെന്റ് -വനിതാ സംഘം യൂണിയനും, മേഖല കമ്മിറ്റികളും ചേർന്ന് സമാഹരിച്ച രണ്ട് ലക്ഷം രൂപ കഴിഞ്ഞ 9ന് ഐശ്വര്യയുടെ ബന്ധുക്കളെ ഏൽപ്പിച്ചിരുന്നു. രണ്ടാംഘട്ടമായി 1.05 ലക്ഷം ഇന്നലെ കുട്ടമംഗലം ശാഖാ യോഗത്തിൽ നടന്ന ചടങ്ങിൽ ഐശ്വര്യയുടെ സഹോദരൻ ആദർശിന് കൈമാറുകയായിരുന്നു.
യോഗത്തിൽ യോഗം ഡയറക്ടർ ബോർഡംഗം എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡംഗം സന്തോഷ് ശാന്തി, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എ.ജി.സുഭാഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് കൺവീനർ കെ.പി.സുബീഷ്, വനിതാ സംഘം യൂണിയൻ കൺവീനർ ഇൻ ചാർജ് സിമ്മി ജിജി, ശാഖാ പ്രസിഡന്റ് എ.കെ.ഗോപിദാസ്, സെക്രട്ടറി അജയഘോഷ്, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ പൊന്നമ്മ മുരളീധരൻ, സുലേഖ സനൽ, സ്മിത മനോജ് എന്നിവർ സംസാരിച്ചു.