mannu

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിൽ നിന്നും രാത്രികാലത്ത് മണ്ണ് ഖനനം വ്യാപകമായതായി ആക്ഷേപം. ഒൻപതാം വാർഡിലെ കാഞ്ഞിരവിള പടിഞ്ഞാറു തെക്ക് ഭാഗത്തെ കൊടുവരച്ചിറ ഭാഗത്തു നിന്നും കഴിഞ്ഞ ദിവസം രാത്രി കടത്തിയത് നൂറുക്കണക്കിനു ലോഡ് മണ്ണ്.

അധികാര കേന്ദ്രങ്ങളിൽ പല പ്രാവശ്യം മണ്ണ് ഖനനം നടത്തുന്ന വിവരം അറിയിച്ചിരുന്നെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായിക്കാണുന്നില്ലെന്നു പ്രദേശവാസികളുടെ ആക്ഷേപം.

മണ്ണ് മാഫിയാ - ഉദ്യോഗസ്ഥ അവിഹിത കൂട്ടുക്കെട്ടാണ് നടന്നു വരുന്നതെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കുവാനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. വേനൽക്കാലത്ത് അതിരൂക്ഷ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലയിലെ അനധികൃത ഖനനം അടിയന്തിരമായി അവസാനിപ്പിക്കുവാനുള്ള നടപടി ജില്ലാ കളക്റ്റർ മുൻകൈയെടുത്ത് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

രാത്രി പത്തുമുതൽ വെളുപ്പിന് അഞ്ചുവരെ ടിപ്പറുകളുടെ മരണപ്പാച്ചിൽ കാരണം റോഡിലേക്ക് ചെറുവാഹനങ്ങളുമായി ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. പ്രകൃതിദുരന്തങ്ങൾ ഇത്രയൊക്കെ സംഭവിച്ചിട്ടും പാഠം പഠിക്കാത്തവരാണ് റവന്യു ഉദ്യോഗസ്ഥരും മണ്ണ് ലോബിയും. പണം കൊയ്യാനുള്ള അതിമോഹത്തിൽ ഇവർ ദുരന്തത്തിലേക്ക് തള്ളിവിടുന്നത് പാവപ്പെട്ട ജനങ്ങളെയാണെന്നുള്ള കാര്യം മറക്കരുത്.

പ്രദേശവാസികൾ