കുട്ടനാട്: ചമ്പക്കുളം പഞ്ചായത്ത് ആറാംവാർഡ് അംഗം ജലജ, കണ്ടങ്കരി പറൂർ വീട്ടിൽ ജയശ്രീ എന്നിവരുടെ വീടുകൾക്കു നേരെ പുലർച്ചെ കല്ലേറ്. ബുധനാഴ്ച പുലർച്ചെ 2.45ഓടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ഇരുവീടുകളുടേയും ജനൽ ചില്ലുകളും വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും അക്രമികൾ നശിപ്പിച്ചു. അമ്മാർ റോഡ് പാലത്തിൽ പാർക്ക് ചെയ്തിരുന്ന സ്കോർപ്പിയോ കാറിന്റെ ഗ്ലാസും അക്രമികൾ എറിഞ്ഞു തകത്തു.
ജനൽചില്ലുകൾ പൊട്ടിവീഴുന്ന ശംബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. മുൻവാതിൽ തുറന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ രണ്ട് പേർ ബൈക്കിൽ കിഴക്കു ഭാഗത്തേക്കു പോകുന്നതാണ് കണ്ടത്. ഉടൻ തന്നെ നെടുമുടി പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരാതി നൽകിയതിനെ തുടർന്ന് നെടുമുടി എസ്.ഐ ടി.എൽ.ജയന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.