ambala

അമ്പലപ്പുഴ : കരിമണൽ ഖനനത്തിനെതിരെ സമരരംഗത്തുള്ള പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി.വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടപ്പള്ളിയിൽ തീരസംരക്ഷണ കൂട്ടായ്മയും ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാൻ പ്രൊഫ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ.സഞ്ജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. വിചാർ വിഭാഗ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം സ്വാഗത പ്രസംഗം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ അലക്സ് മാത്യു, പി.സാബു, ജില്ലാ പഞ്ചായത്ത് മെമ്പർ എ.ആർ.കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു.എം.കബീർ,ഡോ.പി.രാജേന്ദ്രൻ നായർ, പ്രൊഫസർ പരമേശ്വരൻ പിള്ള, ഗംഗാധരൻ നായർ, മോഹനൻ പിള്ള, ബിന്ദു മംഗലശ്ശേരിൽ, റെജി വഴിവാടി, ഹഫീസ് പൊഴ്കയിൽ, നിസാർ തൃക്കുന്നപ്പുഴ, ബഷീർ മേത്തർ, എ.എം.ഷെഫീക്ക്, ജയദേവൻ. ആർ എന്നിവർ സംസാരി​ച്ചു.