eth

ഹരിപ്പാട്: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി മണ്ണാറശാല യു.പി സ്കൂൾ ആരോഗ്യ ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. കളിച്ചു വളരുന്നവർ പഠിച്ചു മുന്നേറും എന്ന സന്ദേശവുമായി നടത്തിയ കൂട്ടയോട്ടം ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ ബിജു വി.നായർ ഫ്ലാഗ് ഒഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വേണു, പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ്, പി.ടി.എ വൈസ് പ്രസിഡന്റ് പ്രേം ജി കൃഷ്ണ, അദ്ധ്യാപകൻ എൻ. ജയദേവൻ എന്നിവർ സംസാരിച്ചു. കായിക അദ്ധ്യാപകൻ ഷജിത്ത് ഷാജി കായികദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ ഭാരവാഹികളായ സരിത, ശാരിക, രാജിമോൾ, അദ്ധ്യാപകരായ ഇ.എൻ.ശ്രീദേവി, ഗിരീഷ് ആർ.ഉണ്ണിത്താൻ, എസ്.മഞ്ജു, ജിഷ ജയചന്ദ്രൻ, സി.കെ.ശ്രീജ, എൻ.ശാലിനി, ആശ സത്യൻ, എം.എസ്.സർജു, സൂരജ് തുടങ്ങിയവർ നേതൃത്വം നൽകി.