3tg
ജനശ്രീ കുമാരപുരം മണ്ഡലം സഭയുടെ നേതൃത്വത്തിൽ നടന്ന മണ്ഡലം കൺവൻഷനും കുടുംബ സംഗമവും ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗം കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ജനശ്രീ കുമാരപുരം മണ്ഡലം സഭയുടെ നേതൃത്വത്തിൽ നടന്ന മണ്ഡലം കൺവെൻഷനും കുടുംബ സംഗമവും ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗം കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വേണുഗോപാൽ അദ്ധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക്‌ ചെയർമാൻ ബി.പ്രസന്നകുമാർ ജനശ്രീ മിഷന്റെ ജൈവശ്രീ, വൈദ്യശ്രീ, മൈക്രോ ഫൈനാൻസ് പദ്ധതികളെ പറ്റി മുഖ്യ പ്രഭാഷണം നടത്തി. കുമാരപുരം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജേന്ദ്രൻ, ജനശ്രീ ബ്ലോക്ക്‌ സെക്രട്ടറി എ. വാമൻ, ശോഭന ഓമനക്കുട്ടൻ, പി. ജി.ഗോപി, ഷീബ,രാജീവ്‌ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ പങ്കെടുത്ത ജനശ്രീ കുടുംബാഗങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.