rt

ഹരിപ്പാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് വാർഷിക സമ്മേളനവും ആറാമത് പി.അരവിന്ദൻ അനുസ്മരണവും കാർത്തികപ്പള്ളി മേഖലാ പ്രസിഡന്റ് കലാധര വാര്യർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് ഐറിസ് അദ്ധ്യക്ഷനായി. പി.അരവിന്ദൻ അനുസ്മരണം മുതിർന്ന അംഗവും യൂണിറ്റ് എക്സിക്യൂട്ടി​വ് അംഗവുമായ പി.കെ വാസുദേവക്കുറുപ്പ് നടത്തി. സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി ശാരംഗപാണി, മുൻകാല ജില്ലാ കമ്മിറ്റി അംഗം സോളമൻജോസഫ് എന്നിവരുടെ നിര്യാണത്തിൽ അനുശോചി​ച്ചു. മേഖലാതല ക്രിക്കറ്റ് മത്സരത്തിൽ സമ്പൂർണ ജേതാക്കളായ ഹരിപ്പാട് ഫൈറ്റേഴ്സ് ടീമിന്റെ ജേഴ്സി പ്രകാശനം ഹരിപ്പാട് നഗരസഭാ കൗൺസിലർ ബി.ബാബുരാജ് നിർവഹിച്ചു. എസ്.എസ്.എൽ.സി അവാർഡ് ബി.ആർ.സുദർശനൻ നൽകി. ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ക്രിക്കറ്റ് വിജയികളായ ഹരിപ്പാട് യൂണിറ്റിന് ഫൈറ്റേഴ്സ് എവറോളിംഗ് ട്രോഫി മേഖലാ പ്രസിഡന്റ് സമ്മാനിച്ചു. ജെ.ഗോപിനാഥപണിക്കർ, എസ്.മോഹനൻപിള്ള, തോമസ് പാണ്ട്യാലയ്ക്കൽ, സജു, വി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശ്യാം കുമാർ സ്വാഗതവും കണ്ണൻ കെ.ആർ നന്ദിയും പറഞ്ഞു.