മാവേലിക്കര: കേരള സർവകലാശാലയുടെ കീഴിലുള്ള തഴക്കര കുന്നം ബി.എഡ് കോളേജിന് പുതിയതായി പണിഞ്ഞ കെട്ടിടത്തിന്റെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം നടത്തിയത്. ചടങ്ങിൽ തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ് അധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ, എസ്.അനിരുദ്ധൻ, മുരളി തഴക്കര, സൂര്യ വിജയകുമാർ, അഡ്വ.കോശി.എം കോശി, എം.എസ് അരുൺകുമാർ, മുരളി വൃന്ദാവനം, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.എസ്.രശ്മി എന്നിവർ സംസാരിച്ചു.