photo

ആലപ്പുഴ: നടൻ തിലകന്റെ സ്മരണയ്ക്കായി പത്മശ്രീ തിലകൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് മന്ത്രി ജി.സുധാകരനെയും നടൻ ഇന്ദ്രൻസിനെയും തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുധാകരന് ഈ വർഷത്തേയും ഇന്ദ്രൻസിന് കഴിഞ്ഞ വർഷത്തേയും പുരസ്‌കാരമാണ് നൽകുന്നത്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം സെപ്തംബർ 24ന് അമ്പലപ്പുഴ കോറൽ ഹൈറ്റ്‌സ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ സി.രാധാകൃഷ്ണൻ, കോ-ഓർഡിനേറ്റർ സുദർശനൻ വർണം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.