s

കറ്റാനം: തർക്കം നിലനിൽക്കുന്ന കട്ടച്ചിറ പള്ളിയിൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് സംഘർഷത്തിനിടയാക്കി.
കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ യാക്കോബായ വിഭാഗം മെത്രാപ്പോലീത്ത ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസും മറ്റും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയ ശേഷം കാര്യങ്ങൾക്ക് ക്രമീകരണം ഉണ്ടാക്കാമെന്നു സമ്മതിച്ചതാണെന്നും എന്നാൽ ഏകപക്ഷീയമായാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഇടവക ട്രസ്റ്റി അലക്സ് എം.ജോർജ് ആരോപിച്ചു. മന:പൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.