മാന്നാർ: ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള മത്സ്യ കർഷകർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പ് മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശൂർ പിച്ചി ഹാച്ചറിയിൽ നിന്നു വാങ്ങിയ ഒരു മാസം പ്രായമായ കട്ടള, രോഹു, ഗ്രാഫ് ഇനങ്ങളിൽപ്പെട്ട ഒരുലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ അക്വാപ്രൊമോട്ടർ ജോസ് ജോസഫ് നിർവഹിച്ചു. മിന്നു, രമ്യ, രേഷ്മ, അന്ന, ശില്പ ഹരിദാസ്, ദോബിയാസ്, ആതിര, റിനു സൂബീന, എന്നിവർ പങ്കെടുത്തു.