he

ആലപ്പുഴ: ഹെലികോപ്ടറിലിരുന്നും ഇക്കുറി വള്ളംകളി കാണാം. ഇതിനായി ഹെലികോപ്ടർ ഇന്ന് പറന്നുയരും. ഡി.ടി.പി.സിയാണ് സഞ്ചാരികളെ ആകർഷിക്കാൻ ഹെലികോപ്ടർ യാത്ര ഒരുക്കിയിരിക്കുന്ന്. നഗരം മുഴുവൻ കണ്ട് മടങ്ങാം. പത്ത് മിനിട്ട് യാത്രയ്ക്ക് 2500 രൂപയാണ് നിരക്ക്. സെപ്തംബർ രണ്ട് വരെയാണ് യാത്ര.

ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രിയേഷൻ മൈതാനത്ത് നിന്നാണ് ഹെലികോപ്ടർ പറന്നുയരുന്നത്. ഇവിടെത്തന്നെ ഇറങ്ങും.