മാന്നാർ: ജീർണാവസ്ഥയിലായ മാന്നാർ പോസ്റ്റ് ഓഫീസിനു പുതിയ കെട്ടിടം നിർമ്മിച്ച് നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മാന്നാർ മുസ്ലിം പള്ളിക്ക് മുന്നിലായി സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും മാന്നാർ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം ഉടനെയുണ്ടാകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. കായംകുളം -മാന്നാർ -തിരുവല്ല-കോട്ടയം-മൂന്നാർ റോഡ് പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി നാഷണൽ ഹൈവേ അതോറിട്ടിയുടെ പരിധിയിലേക്ക് മാറ്റി നാഷണൽ ഹൈവേ നിലവാരത്തിലേക്ക് റോഡിനെ ഉയർത്തും. മാന്നാർ പഞ്ചായത്ത് പല നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ടെന്നും അതെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനാ നവാസ്, മാന്നാർ അബ്ദുൽ ലത്തീഫ്, അജീഷ് കോടാകേരിൽ, സണ്ണി കോവിലകം, അഡ്വ. വേണുഗോപാൽ, ജേക്കബ് തോമസ് അരികുപുറം, രാധേഷ് കണ്ണന്നൂർ, കെ. ബാലസുന്ദരപണിക്കർ, എൻ.എ റഷീദ്, ഷാജി കോവുമ്പുറത്ത്, ടി.കെ ഷാജഹാൻ, ഹാജി ഇസ്മയിൽ കുഞ്ഞ്, ഷാജി കുരട്ടിക്കാട് തുടങ്ങിയവർ സംസാരിച്ചു.