അമ്പലപ്പുഴ : പനിയും ചുമയും മൂലം കെ.ആർ. ഗൗരിഅമ്മയെ ഇന്നലെ ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോ. ടി.ഡി. ഉണ്ണിക്കൃഷ്ണൻ കർത്താ, ഡോ. സുരേഷ് രാഘവൻ, ഡോ. വേണുഗോപാൽ എന്നിവരുടെ പാനലാണ് ചികിത്സിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.