medical-students-strike

ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാ‌ർ. സമരം അവസാനിപ്പിച്ച് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാത്തവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ബില്ലിനെതിരെ റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡൽഹിയിലെ മൂന്ന് ദിവസമായി സമരം നടക്കുന്നത്. എയിംസ്, സഫ്ദർജംഗ്, റാംമനോഹർ ലോഹ്യ, ലേഡി ഹാർഡിംഗ്, ഗുരു തേജ് ബഹാദൂർ, ലോക് നായക് തുടങ്ങിയ ആശുപത്രികളെയെല്ലാം സമരം ബാധിച്ചിട്ടുണ്ട്. ഇന്നലെ സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാർ റോഡിലിറങ്ങിയും , എയിംസിലെ ഡോക്ടർമാർ കാമ്പസിനകത്തും പ്രതിഷേധിച്ചു.വെള്ളിയാഴ്ച രാത്രി മുതൽ എയിംസുൾപ്പടെയുള്ള ആശുപത്രികളിലെ എമർജെൻസി വിഭാഗത്തിൽ ഡോക്ടർമാർ സേവനം തുടങ്ങിയിട്ടുണ്ട്.

2000 റസിഡന്റ് ഡോക്ടമാർ സഫ്ദർജംഗിലുണ്ട്. ഇന്നലെ 11 മണിക്ക് മുൻപായി ജോലിയിൽ പ്രവേശിക്കാത്തവരുടെ എണ്ണം എടുക്കുകയാണ്.