alka-

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പടെയുള്ള നേതാക്കളുമായി ഇടഞ്ഞുനിൽക്കുന്ന ചാന്ദ്നി ചൗക്ക് എം.എൽ.എ അൽകലാംബ ആംആദ്മി പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനൊരുങ്ങുന്നു. പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാനും പ്രാഥമികാംഗത്വം ഉടൻ രാജിവയ്ക്കാനും തീരുമാനിച്ചതായി പാർട്ടിയുടെ പ്രമുഖ വനിതാ നേതവ് കൂടിയായ അൽകലാംബ പറഞ്ഞു. ചാന്ദ്നിചൗകിലെ ജനങ്ങളുമായി സംസാരിക്കേണതുണ്ട്. അതേസമയം എം.എൽ.എയായി തുടരുമെന്നും അവർ പറഞ്ഞു.

യോഗങ്ങൾക്ക്പോലും ക്ഷണിക്കാതെ മുതിർന്ന നേതാക്കൾ തുടർച്ചയായി അപമാനിക്കുകയാണെന്നും പാർട്ടിയിൽ നിന്ന് രാജിവച്ച് അടുത്ത തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കാൻ ആലോചിക്കുന്നുവെന്നും കഴിഞ്ഞയാഴ്ച അൽകാലാംബ പറഞ്ഞിരുന്നു.

അതേസമയം അൽകലാംബയുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രസ്താവനയാണെന്നും രാജിവയ്ക്കണമെങ്കിൽ രാജിക്കത്ത് അയച്ചാൽ മതിയെന്നും ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു.

2013ലാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് അൽകലാംബ ആംആദ്മിയിലെത്തിയത്.