arun

ന്യൂഡൽഹി:ശ്വാസതടസത്തെ തുടർന്ന് മുൻകേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺജെയ്റ്റ്ലിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കാർഡിയോ ന്യൂറോ വാർഡിലാണുള്ളത്. ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ തുടങ്ങിയവ‌ർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരിക്കെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാൽ രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് സ്വയംവിട്ടുനിൽക്കുകയായിരുന്നു.