ന്യൂഡൽഹി: കേരളം കനത്തമഴയിലും ഉരുൾപ്പൊട്ടലിലും ദുരിതത്തിലായ സാഹചര്യത്തിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽഗാന്ധി ഇന്ന് സംസ്ഥാനം സന്ദർശിക്കും. വൈകിട്ട് കോഴിക്കോട് എത്തുന്ന രാഹുൽ രണ്ട് ദിവസം സംസ്ഥാനത്ത് തുടരും. കാലാവസ്ഥയുൾപ്പെടെയുള്ള സാഹചര്യം പരിശോധിച്ചശേഷമേ വയനാട് സന്ദർശിക്കുന്നതിൽ തീരുമാനമെടുക്കുകയുള്ളൂ. വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ സാഹചര്യം വിലയിരുത്താൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തും. നേരത്തെ മുഖ്യമന്ത്രിയുമായും പ്രധാനമന്ത്രിയുമായും രാഹുൽ സ്ഥിതിഗതികൾ സംസാരിച്ചിരുന്നു.