സ്‌തുത്യർഹ്യ സേവന മെഡൽ 18 പേർക്ക്
ന്യൂഡൽഹി:സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡൽ മലപ്പുറം റൂറൽ ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ലഭിച്ചു. സ്തുത്യർഹ്യ സേവനത്തിന് കേരള പൊലീസിലെ 13 പേർക്കും ഫയർ സർവീസിലെ നാല് പേർക്കും കറക്ഷണൽ സർവീസിലെ ഒരാൾക്കും മെഡൽ ലഭിച്ചു. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരത്തിന് കേരള പൊലീസിലെ 9 പേർ അർഹരായി.
സ്‌തുത്യർഹ്യസേവനം
പൊലീസ് :
എസ്.സുരേന്ദ്രൻ (ജില്ലാ പൊലീസ് മേധാവി, എറണാകുളം),കെ.വി വിജയൻ (സൂപ്രണ്ട്, എസ്.ബി.സി.ഐ.ഡി,എറണാകുളം),ശ്രീരമ, (അസിസ്റ്റന്റ് കമാൻഡന്റ്, എം.എസ്.പി, മലപ്പുറം),
ബി.രാധാകൃഷ്ണ പിള്ള ( ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച് ) ശ്രീനിവാസൻ ധർമ്മരാജൻ (ഡിവൈ.എസ്.പി, ക്രൈംഡിറ്റാച്ച്മെൻറ്,തൃശ്ശൂർ),തോട്ടത്തിൽ പ്രജീഷ് (ഡിവൈ.എസ്.പി,കൽപ്പറ്റ),വിൽസൺ വർഗീസ് പള്ളാശ്ശേരി (കമാൻഡൻറ് കെ.എ.പി 1, തൃശ്ശൂർ),സജി നാരായണൻ വെട്ടിക്കാക്കുഴിയിൽ (അസിസ്റ്റൻറ് കമ്മിഷണർ,ഡി.സി.ആർ.ബി തൃശ്ശൂർ),ഭാനുമതി ചേമഞ്ചേരി, (ഇൻസ്പെക്ടർ , വനിതാ സെൽ കാസർകോട്),
മദനൻ നായർ ഗോപാലൻ നായർ (എസ്.ഐ, ആർമ്ഡ് പൊലീസ്, കുട്ടിക്കാനം, ഇടുക്കി)
സുനിൽലാൽ (എസ്.ഐ, ജില്ലാ പൊലീസ് കമാൻഡന്റ് സെൻറർ, തിരുവനന്തപുരം) സി.പി. സന്തോഷ് കുമാർ (എ.എസ്.ഐ, മലപ്പുറം),മോഹൻദാസ് പുല്ലഞ്ചേരിയിൽ (എ.എസ്.ഐ, വിജിലൻസ്,മലപ്പുറം).
ജയിൽ സർവീസ്:
എൽ. സജിത , ഡെപ്യൂട്ടി സുപ്രണ്ടന്റ്, വനിതാ ജയിൽ വിയ്യൂർ
ഫയർസർവീസ് :
രാജേന്ദ്രനാഥ്, ജയകുമാർ സുകുമാരൻ നായർ, ഷിബുകുമാർ കരുണാകരൻ നായർ, ഇ.ശിഹാബുദ്ദീൻ
അന്വേഷണ മികവിനുള്ള
പുരസ്കാരം
കെ.ജി സൈമൻ (കമാൻഡന്റ്), എം.എൽ സുനിൽ (എസ്.പി),കെ.വി വേണുഗോപാലൻ (ഡിവൈ എസ്.പി),അനിൽകുമാർ വി. (എസ്.ഐ),ഷംസുദ്ദീൻ എസ് (എ.സി.പി),എസ്.ശശിധരൻ (എസ്.പി),ജലീൽ തോട്ടത്തിൽ (ഡിവൈ.എസ്.പി), എം.ബിജു പൗലോസ് (ഇൻസ്പെക്ടർ), എം.പി മുഹമ്മദ് റാഫി (എസ്.ഐ)
മറ്റ് സേനകൾ-
വിശിഷ്ടസേവനം - ത്യാഗരാജൻ ഗോപകുമാർ ( അസി.സെക്യൂരിറ്റി കമ്മിഷണർ,റെയിൽവെ, എറണാകുളം), ധനീഷ് സി.എൻ , അസിസ്റ്റൻറ് ഡയറക്ടർ, ആഭ്യന്തരമന്ത്രാലയം തിരുവനന്തപുരം ).
സ്തുതർഹ്യസേവനം -ആഭ്യന്തരമന്ത്രാലയം- കെ.മാധവൻ (പി.എസ്, മുംബയ് ),മാത്യുകുരുവിള ( ഡി.സി.ഐ.ഒ, ചെന്നൈ),കെ.കെ.വിജയൻ (എ.ഡി.എസ്.ഒ,ബാംഗ്ലൂർ), ആന്റണി ആനന്ദ് ബെഞ്ചമിൻ (എ.ഡി ടെക്, ന്യൂഡൽഹി),ജി.സിബി (ആഭ്യന്തരമന്ത്രാലയം ശ്രീനഗർ) -
സി.ബി.ഐ- ചന്ദ്രശേഖരൻ പിള്ള( ഹെഡ് കോൺസ്റ്റബിൾ,എസിബി,കൊച്ചി), അരുണ മോഹൻ (ഓഫീസ് സുപ്രണ്ടന്റ്, എസി.ബി, ബാംഗ്ലൂർ)-
സി.ആർ.പി.എഫ് - അബ്രഹാം കുഞ്ഞുമോൻ (എസ്.ഐ,തെലുങ്കാന),ഡോൾഫി ജേക്കബ് ( ഡെപ്യൂട്ടി കമാൻറൻഡ്, ജംഷഡ്പുർ),
സി.ഐ.എസ്.എഫ് - കെ.ചന്ദ്രകുമാരൻ (എ.എസ്.ഐ, വലിയമല), ടി.പി അബ്ദുൽ ലത്തീഫ് (എ.എസ്.ഐ, കൊച്ചി),കെ.പ്രേമൻ (എ.എസ്.ഐ), ബി.എസ്.എഫ് - ആർ.പുഷ്പരാജൻ (പശ്ചിമബംഗാൾ), ജേക്കബ് കോശി ( അസിസ്റ്റന്റ് കമാൻഡന്റ്, ത്രിപുര). സി.എച്ച് സേതുരാം (കമാൻഡന്റ്), എൻ.ഐ.എ - ബിജു സുധാകരൻ, കോൺസ്റ്റബിൾ, ന്യൂഡൽഹി