ന്യൂഡൽഹി: ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ അനുവദിച്ച 35 ശതമാനം ക്വാേട്ടയിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങി. പ്രവേശനവുമായി ബന്ധപ്പെട്ട കോടതി നടപടികളിലെ ആശയക്കുഴപ്പം നീങ്ങിയതിനെ തുടർന്നാണ് തൊഴിൽ മന്ത്രാലയവും ഇ.എസ്.ഐ കോർപറേഷനും പ്രവേശനം തുടങ്ങാൻ നടപടി സ്വീകരിച്ചതെന്ന് ഇ.എസ്.ഐ ബോർഡ് അംഗം വി. രാധാകൃഷ്‌ണൻ അറിയിച്ചു.