khelrathna

ന്യൂഡൽഹി: മലയാളികളായ മുൻ ഹോക്കി താരം ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരത്തിനും സ്‌പ്രിന്റർ മുഹമ്മദ് അനസ് യഹിയയ്‌ക്ക് അർജുന അവാർഡിനും ദ്രോണാചാര്യ പുരസ്കാരത്തിന് ബാഡ്‌മിന്റൺ പരിശീലകൻ വിമൽ കുമാറിനും ശുപാർശ ലഭിച്ചു. ഉന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് പാരാ അത്‌ലറ്റ് ദീപാ മാലിക്കിനെയും ഗുസ്‌തി താരം ബജ്‌രംഗ് പൂനിയയെയും തിരഞ്ഞെടുത്തു.

2016ലെ പാരാലിംബിക്‌‌സിൽ വെള്ളി മെഡൽ നേടിയ ആദ്യ വനിതാ താരമെന്ന അംഗീകാരമാണ് ദീപാ മാലിക്കിനെ ഖേൽരത്ന അവാർഡിന് ശുപാർശ ചെയ്യാൻ ഇടയാക്കിയത്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ ബജ്‌രംഗ് പൂനിയയുടെ പേര് ശുപാർശ ചെയ്‌ത വിവരം നേരത്തെ പുറത്തു വന്നിരുന്നു. അർജുന അവാർഡിനായി മലയാളി അനസിനൊപ്പം ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ അടക്കം 19 കായിക താരങ്ങൾ ഇടം നേടി. ദ്രോണാചാര്യ പുരസ്‌കാരത്തിന് വിമൽകുമാറിനൊപ്പം സന്ദീപ് ഗുപ‌്ത(ടേബിൾ ടെന്നീസ്), മൊഹീന്ദർ സിംഗ് ധില്ലൻ(അത്‌ലറ്റിക്‌സ്) എന്നിവരുമുണ്ട്. ദ്രോണാചാര്യ പുരസ്‌കാരത്തിന് പരിഗണിച്ചവരുടെ കൂട്ടത്തിൽ പരിശീലകൻ ഛോട്ടെലാൽ യാദവ് ഉൾപ്പെട്ടതിനാൽ സെലക്‌ഷൻ കമ്മിറ്റിയിൽ നിന്ന് ബോക്‌സിംഗ് താരം മേരികോം വിട്ടു നിന്നു. റിട്ട. ജസ്‌റ്റിസ് മുകുന്ദം ശർമ്മ അദ്ധ്യക്ഷനായ കമ്മിറ്റിയിൽ ഫുട്ബാൾ താരം ബൈജുംഗ് ബൂട്ടിയ, മലയാളി താരം അഞ്ജു ബോബി ജോർജ്ജ് എന്നിവരും അംഗങ്ങളാണ്.

വിവിധ അവാർഡിനായി ശുപാർശ ചെയ്യപ്പെട്ട കായിക താരങ്ങൾ:

ഖേൽ രത്ന: ബജ്‌രംഗ് പൂനിയ(ഗുസ്‌തി), ദീപാ മാലിക്(പാരാ അത്‌ലറ്റിക്‌സ്)

ദ്രോണാചാര്യ(റെഗുലർ): വിമൽ കുമാർ(ബാഡ്‌മിന്റൺ), സന്ദീപ് ഗുപ്‌ത(ടേബിൾ ടെന്നീസ്), മൊഹീന്ദർ സിംഗ് ധില്ലൻ(അത്‌ലറ്റിക്സ്),

ദ്രോണാചാര്യ(ലൈഫ്ടൈം): മെഴ്സ്‌ബാൻ പട്ടേൽ(ഹോക്കി), രംബീർ സിംഗ് ഖോക്കർ(കബഡി), സഞ്ജയ് ഭരദ്വാജ്(ക്രിക്കറ്റ്)

അർജുന അവാർഡ്:

തേജീന്ദർ പാൽ സിംഗ്(അത്‌ലറ്റിക്‌സ്), മുഹമ്മദ് അനസ്(അത്‌ലറ്റിക്‌സ്), എസ്. ഭാസ്‌കരൻ(ബോഡി ബിൽഡിംഗ്), സോണിയാ ലാതർ(ബോക്സിംഗ്), രവീന്ദ്ര ജഡേജ(ക്രിക്കറ്റ്), ചിക്ളൻസാന സിംഗ്(ഹോക്കി), അജയ് ഠാക്കൂർ(കബഡി), ഗൗരവ് സിംഗ് ഗിൽ(മോട്ടർ സ്‌പോർട്സ്), പ്രമോദ് ഭഗത് (ബാഡ്‌മിന്റൺ), അൻജും മൗദ്ഗിൽ(ഷൂട്ടിംഗ്), ഹർമീത് രജുൽ ദേശായ്(ടേബിൾ ടെന്നീസ്), പൂജ ദാൻഡ(ഗുസ്‌തി), ഫൗവാദ് മിശ്ര(ഇക്വസ്‌ട്രെയ്ൻ), ഗുർപ്രീത് സിംഗ് സന്ധു(ഫുട്ബാൾ), പൂനം യാദവ്(ക്രിക്കറ്റ്), സ്വപ്‌ന ബർമൻ(അത്‌ലറ്റിക്‌സ്), സുന്ദർ സിംഗ്(പാരാസ്‌പോർട്സ്), ഭമീതിപതി സായ്(ബാഡ്മിന്റൺ), സിമ്രാൻ സിംഗ്(പോളോ),

ധ്യാൻ ചന്ദ് അവാർഡ്: മാനുവൽ ഫ്രെഡറിക്ക്(ഹോക്കി), അരൂപ് ബസക്(ടേബിൾ ടെന്നീസ്), മനോജ് കുമാർ(ഗുസ്‌തി), നിതൻ കീർത്തനെ(ടെന്നീസ്), ലാരെംസാംഗ(അമ്പെയ്‌ത്ത്)