ന്യൂഡൽഹി: ജമ്മുകാശ്മീരിൽ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തി. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ജമ്മുകാശ്മീർ സന്ദർശിച്ച ഡോവൽ 11 ദിവസത്തിനു ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. കാശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ ഡോവൽ അമിത് ഷായെ ധരിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കേന്ദ്രസർക്കാർ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നുണ്ട്.