pl-kl-1-
Road

ന്യൂഡൽഹി: റോഡിലെ അപകടങ്ങളും മറ്റും കുറയ്‌ക്കാൻ നിയമലംഘനത്തിന് കർശന നടപടികളും കനത്ത പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ മോട്ടാേർവാഹന ഭേദഗതി സെപ്‌തംബർ ഒന്നു മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഒാടിച്ചാൽ നിലവിൽ നൂറു രൂപ പിഴയുടെ സ്ഥാനത്ത് അടുത്ത മാസം മുതൽ 1000 രൂപയാണ് ഈടാക്കുക. മദ്യപിച്ച് വാഹനമോടിച്ചാൽ 2000രൂപയുടെ സ്ഥാനത്ത് 10,000 രൂപ പിഴ നൽകണം. അമിത വേഗം, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മൊബൈൽ ഫോൺ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ കുറ്റങ്ങൾക്ക് 5000രൂപ പിഴ ഈടാക്കും. ഭേദഗതി നടപ്പാക്കാൻ നിയമ വകുപ്പിൽ നിന്ന് അനുമതി തേടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.