സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ. ജീവിതമോ സ്വാതന്ത്ര്യമോ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ സ്വാതന്ത്ര്യം തിരഞ്ഞെടുക്കും.

കഴിഞ്ഞ 24 മണിക്കൂറിലെ സംഭവവികാസങ്ങൾ പലർക്കും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഐ. എൻ. എക്സ് മീഡിയ കേസിൽ ഞാനോ കുടുംബാംഗങ്ങളോ പ്രതിയല്ല. എനിക്കെതിരെ കുറ്റപത്രം നൽകിയിട്ടില്ല. സി.ബി.ഐ എഫ്.ഐ.ആറിലും കുറ്റം ചുമത്തിയിട്ടില്ല. ഞാനും മകനും കുറ്റം ചെയ്തതായി ധാരണ പരത്തിയിട്ടുണ്ട്. എനിക്ക് 15 മാസമായി ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഞാൻ ഒളിച്ചിരുന്നില്ല. ഹൈക്കോടതി വിധിക്ക് ശേഷം രാത്രി മുതൽ അഭിഭാഷകരോടൊപ്പം സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള പേപ്പറുകൾ തയാറാക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അത് പൂർത്തിയായത്. ഞാൻ നിയമത്തിന്റെ പരിരക്ഷയാണ് തേടുന്നത്. നിയമത്തിൽ നിന്ന് ഓടിയൊളിക്കുകയല്ല. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കും. ഞാൻ ജഡ്ജിമാരുടെ വിവേകത്തിൽ വിശ്വസിക്കുന്നു. വെള്ളിയാഴ്ച വരെയും അതിനുശേഷവും സ്വാതന്ത്ര്യ ദീപം ജ്വലിക്കുമെന്ന് പ്രതീക്ഷിക്കാം