vijayakumar

ന്യൂഡൽഹി: കേരളാ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അജയ് കുമാറിനെ അടുത്ത പ്രതിരോധ സെക്രട്ടറിയായി നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ മന്ത്രിതല നിയമന സമിതി തീരുമാനിച്ചു. ഇപ്പോഴത്തെ പ്രതിരോധസെക്രട്ടറി സഞ്ജയ് മിത്ര ആഗസ്‌റ്റ് 23ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. അജയ് കുമാർ നിലവിൽ പ്രതിരോധ നിർമ്മാണ വിഭാഗത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയാണ്. ഉത്തർപ്രദേശ് സ്വദേശിയും 1985 ബാച്ച് കേരളാ കേഡർ ഐ.എ. എസ് ഉദ്യോഗസ്ഥനുമായ അജയ്‌കുമാർ കേരള സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറി അടക്കം സുപ്രധാന പദവികൾ വഹിച്ചിരുന്നു. മുൻ പാലക്കാട് കലക്‌ടറാണ്.