ന്യൂഡൽഹി:എട്ട് വർഷം മുമ്പ് ജൂൺ 30ന് ആഭ്യന്തരമന്ത്രിയായെത്തി ഉദ്ഘാടനം ചെയ്‌ത സി.ബി.ഐ. ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ചിദംബരം എത്തിയത് കുറ്റവാളിയായിട്ടാണ്. കാലത്തിൻറെ തമാശയാണെന്നും ആരും നിയമത്തിന് ഉപരിയല്ലെന്ന് മോദിയുടെ ഇന്ത്യ പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈ സംഭവത്തെക്കുറിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്‌തത്.കേന്ദ്ര ആഭ്യന്തരത്തിൻ്റെ തലപ്പത്തിരുന്നപ്പോഴാണ് സി.ബി.ഐയ്‌ക്കായി ലോക്ക് അപ്പ് സൗകര്യത്തോടെയുള്ള പുതിയ ബ്ലാക്ക് ചിദംബരം ഉദ്ഘാടനം ചെയ്‌തത്. അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗായിരുന്നു വിശിഷ്ടാതിഥി.കോൺഗ്രസ് നേതാക്കളായ കപിൽ സിബലും വീരപ്പ മൊയ്ലിയുമടക്കം അന്ന് വേദിയിൽ സന്നിഹിതരായി.മറ്റൊരു യാഥർശ്ചികത എന്തെന്നാൽ ഇന്ന് ചിദംബരത്തെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കോടതിയിൽ പൊരുതുന്നത് കപിൽ സിബലാണെന്നാണ്.
1985 മുതൽ സി.ബി.ഐയുമായി അടുത്തു പ്രവർത്തിക്കുകയാണെന്നും പുതിയ കെട്ടിടം തുറന്നതിലൂടെ ഇന്ത്യയുടെ ഭരണസംവിധാനത്തിന് ശക്തമായ തൂണായി സി.ബി.ഐ. ശക്തിപ്പെടുകയാണെന്നും അദ്ദേഹം അന്ന് ഉദ്ഘാടനശേഷം സന്ദർശക പുസ്തകത്തിൽ കുറിച്ചിരുന്നു.