ajay-kumar-bhalla

ന്യൂഡൽഹി: അസാം കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അജയ് കുമാർ ഭല്ലയെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ നിയമന സമിതി തീരുമാനിച്ചു. ഇദ്ദേഹം നിലവിൽ ആഭ്യന്തര മന്ത്രാലയത്തിൽ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയി പ്രവർത്തിക്കുകയാണ്. നിലവിലെ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ കാബിനറ്റ് സെക്രട്ടറിയാകുന്ന ഒഴിവിൽ നിയമിതനാകുന്ന ഭല്ലയ്‌ക്ക് 2021 ആഗസ്‌റ്റ് വരെ കാലാവധിയുണ്ടാകും.