ന്യൂഡൽഹി: ഓരോ ജില്ലയിലും കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ദിശ കമ്മിറ്റികളുടെ കേരളത്തിലെ പട്ടിക തയ്യാറായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് അതത് ജില്ലകളിലെ പാർലമെന്റ് അംഗങ്ങളെ അദ്ധ്യക്ഷന്മാരും ഉപാദ്ധ്യക്ഷന്മാരുമായി തിരഞ്ഞെടുത്ത് പട്ടിക തയ്യാറാക്കുന്നത്.
രാഹുൽ ഗാന്ധി വയനാട് ജില്ലയുടെ ചെയർമാനാകും. ശശി തരൂർ തിരുവനന്തപുരം ജില്ലയുടെ ചെയർമാനാണ്. കൊടിക്കുന്നിൽ സുരേഷ് ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചെയർമാനാണ്. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും പത്തനംതിട്ടയിൽ ആന്റോ ആന്റണിയുമാണ് കമ്മിറ്റി അദ്ധ്യക്ഷന്മാർ.
ഇടുക്കിയിൽ ഡീൻ കുര്യക്കോസും എറണാകുളത്ത് ഹൈബി ഇൗഡനുമാണ് നേതൃത്വം കൊടുക്കുന്നത്. തൃശൂർ ജില്ലയുടെ അദ്ധ്യക്ഷൻ ടി.എൻ. പ്രതാപനാണ്. പാലക്കാട് ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും കോഴിക്കോട്ട് കെ. മുരളീധരനുമാണ് അദ്ധ്യക്ഷന്മാർ. കണ്ണൂരിൽ കെ. സുധാകരനും കാസർകോട്ട് രാജ്‌മോഹൻ ഉണ്ണിത്താനും അദ്ധ്യക്ഷനാകും. ചെയർമാനെ കൂടാതെ ഓരോ ജില്ലയിലും വരുന്ന മറ്റു പാർലമെന്റ് അംഗങ്ങൾ ഉപാദ്ധ്യക്ഷന്മാരാകും.