ന്യൂഡൽഹി: ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള വരുമാന പരിധി 9000 രൂപയായി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നേരത്തെ 5000 രൂപയായിരുന്നു വരുമാന പരിധി. സർക്കാർ ഉത്തരവ് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണെന്ന് ഇ.എസ്. ഐ ബോർഡ് അംഗം വി. രാധാകൃഷ്‌ണൻ പറഞ്ഞു.