modi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളിനോടനുബന്ധിച്ച് സെപ്‌തംബർ 14 മുതൽ 20 വരെ ബി.ജെ.പി രാജ്യമെമ്പാടും സേവാ വാരമായി ആഘോഷിക്കും. സെപ്‌തംബർ 17നാണ് മോദിയുടെ പിറന്നാൾ. രാജ്യതാത്‌പര്യത്തിനായി നല്ല തീരുമാനങ്ങളെടുക്കാൻ തക്കവണ്ണം മോദിയുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രവർത്തകർ പ്രാർത്ഥിക്കുമെന്ന് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് അവിനാശ് റായ് കൃഷ്‌ണ പറഞ്ഞു. സേവാവാര പരിപാടിക്കായി രൂപീകരിച്ച നാലംഗ സമിതിയിൽ അംഗമാണ് റായ്. ഒരാഴ്‌ച നീളുന്ന പരിപാടികളിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കാനുള്ള സംവാദങ്ങൾ അടക്കം ആസൂത്രണം ചെയ്യുന്നുണ്ട്.