piravom
സ്കൂൾ സമയത്ത് പിറവം സർക്കാർ ഹെെസ്കൂൾ റോഡിൽനിന്നുള്ള ദൃശ്യം

.കൊച്ചി : സ്കൂൾ സമയത്തെ നിയന്ത്രണത്തിന് പുല്ലുവില. ടിപ്പർ, ടോറസ് ലോറികൾ ചീറിപ്പായുന്നു. .

അനുവദനീയമായതിലും കൂടിയ അളവിൽ കല്ലും മണ്ണും നിറച്ചാണ് ലോറികൾ പായുന്നത് .ടാർപോളിൻ ഉപയോഗിച്ച് മണ്ണ് മൂടാതെ കൊണ്ടുപോകുന്നതും പതിവ്.

ദേശീയപാത 17 ലും , ഗോതുരുത്തി- വടക്കുംപുറം റൂട്ടിലും ടിപ്പറുകളുടെ മരണപ്പാച്ചിൽ ഭീതി പടർത്തുന്നു. .ആലുവ, അങ്കമാലി , പെരുമ്പാവൂർ, തൃപ്പൂണിത്തുറ ,കോതമംഗലം ,പട്ടിമറ്റം , മൂവാറ്റുപുഴ മേഖലകളിലുംടിപ്പറുകളുടെ പാച്ചിൽകാണാം . ക്വാറികളും പാറമടകളും ധാരാളമുള്ള ഇവിടെ മിനിറ്റുതോറും പത്തുംപതിനഞ്ചും ടോറസുകളാണ് ചീറിപ്പായുന്നത്.

#പിറവത്ത് നിയമങ്ങൾക്ക് പുല്ലുവില

പിറവം ടൗണിൽടിപ്പറുകൾ എപ്പോഴും പാഞ്ഞ് വരാം. സ്കൂൾകുട്ടികൾ റോഡ് കുറുകെ കടക്കാൻ നന്നേ ബുദ്ധിമുട്ടുന്നു. പഴയ ബസ് സ്റ്റാൻഡ് കവലയിലും കാരവട്ടെക്കുരിശ് കവലയിലും, സെന്റ് ജോസഫ്‌സ് ഹൈസ്കൂളിനും, ഫാത്തിമ സെൻട്രൽ സ്കൂളിനും മുന്നിലുമാണ് കുട്ടികൾ ഏറെ വലയുന്നത്.. ഹെൽമെറ്റ് വേട്ടക്കായി റോഡിലെ വളവുകളിൽ പോലും പതുങ്ങിയിരിക്കുന്ന പൊലീസ് ടിപ്പർ ലോറികളെെ കണ്ടെന്ന് നടിക്കില്ല. ഓണക്കൂർ മുതൽ പേപ്പതിവരെയുള്ള എട്ടുകിലോമീറ്ററോളം ദൂരത്തിൽ കൊടുംവളവുകളും കയറ്റിറക്കങ്ങളുംഉണ്ട്. ഇവിടേയും മരണപ്പാച്ചിൽ പതിവാണ്.

#കളക്ടർമാർക്ക് നിയന്ത്രിക്കാം

ഓരോ പ്രദേശത്തെയും സ്കൂൾ സമയം അനുസരിച്ച് ടിപ്പറുകളുടേയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം കളക്ടർമാർക്ക് നിയന്ത്രിക്കാം . രാവിലെ ഒമ്പതു മുതൽ 10 വരെയും വൈകുന്നേരം നാലുമുതൽ അഞ്ച് വരെയുമാണ് ടിപ്പറുകൾക്ക് റോഡിൽ വിലക്കുള്ളത്. . സ്കൂൾ കോളജ് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും ഓരോ സ്ഥലത്തെയും പ്രാദേശിക സാഹചര്യം പരിഗണിച്ചും സമയം നിയന്ത്രിക്കാം..

സ്കൂൾ സമയങ്ങളിലെ ടിപ്പറുകളുടെ ഓട്ടം ജില്ലാകളക്ടറുടെ ശ്രദ്ധയിൽകൊണ്ടുവരും. പരിശോധനകൾ ശക്തമാക്കാൻ ബന്ധപ്പെട്ടവർ നടപടി കെെക്കൊള്ളണം നിയമസഭയിലും ഇക്കാര്യം ഉന്നയിക്കും..

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ