പനങ്ങാട്:പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷൻ 8ാം വാർഷികവും കുടുംബസംഗമവും സെപ്തംബർ1ന് പനങ്ങാട് ലിസ്ബൻ ഹാളിൽ നടക്കും.രാവിലെ 2.30 മുതൽ വിദ്യാർത്ഥികളെ ആദരിക്കൽ,അരിവിതരണം,കുടുംബാംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ ഉണ്ടാകും.വൈകീട്ട് 4.30ന് നടക്കുന്ന സമ്മേളനം സിനി ആർട്ടിസ്റ്റ് സാജു നവോദയ ഉദ്ഘാടനം ചെയ്യും. പി.എസ്.ആർ.എ പ്രസിഡന്റ് അഡ്വ:പി.എൻ.മോഹനൻ അദ്ധ്യക്ഷത വഹിക്കും.സി.ഐ.ഒഫ്.പൊലീസ് ശ്യാം.കെ.മുഖ്യപ്രഭാഷണം നടത്തും. കെ.എ.വാഹിദ(എ.ഇ.ഒ.ഫോർട്ട്കൊച്ചി) വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും.പനങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ് അരിവിതരണ നടത്തും.പി.എസ്.ആർ.എ.സ്ഥാപകപ്രസിഡന്റ് എ.എൻ.സുബ്രഹ്മണ്യനെ പി.കെ.രാജൻ ആദരിക്കും.