തൃപ്പൂണിത്തുറ: എറണാകുളം ജില്ലയുടെ തെക്കു കിഴക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന നഗരമായി തൃപ്പുണിത്തുറ മാറുന്നു എന്ന് പറയുമ്പേഴും അടിസ്ഥാന സൗകര്യങ്ങളുെടെ കാര്യത്തിൽ നഗരം ഏറെ പിന്നിലാണ്. വൈറ്രില, എരൂർ, മൂവാറ്റുപുഴ എന്നീ ഭാഗത്ത് നിന്നും എസ്.എൻ. ജംഗ്ഷൻ വഴി പതിനായിരക്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. ഇവിടെ അടുത്ത കാലത്തായി കെ.ആർ.എൽ റോഡിനെ ഒഴിവാക്കി മറ്രു ജംഗ്ഷനിൽ മാത്രം കട്ടവിരിച്ചത്. എസ്.എൻ. ജംഗ്ഷൻ മുതൽ റെയിൽവേ മേൽപ്പാലം വരെയുള്ള റോഡുകൾ പൊട്ടി പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി .മഴക്കാലം തുടങ്ങിയതോടെ റോഡിൽ ഉണ്ടായിട്ടുള്ള വലിയ കുഴികളിൽ വെള്ളം കെട്ടി കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതിന് കാരണമാകുന്നു .ഇവിടെ ദിനംപ്രതി ഉണ്ടാവുന്ന അപകടങ്ങെളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പലവട്ടം പരാതി നൽകിയിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് വ്യാപാരികളുംകളും തൊഴിലാളി സംഘടനകളും ആരോപിക്കുന്നു.