കൊച്ചി: വിദ്യാർത്ഥികൾക്കുണ്ടാവുന്ന ചികിത്സാച്ചെലവുകൾ നേരിടാൻ സഹൃദയയുടെ ആഭിമുഖ്യത്തിൽ എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതി എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.
തൃക്കാക്കര കാർഡിനൽ നഗർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ. പോൾ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷനായി. ആദ്യഘട്ടത്തിൽ 50,000 വിദ്യാർത്ഥികൾക്കാണ് അംഗത്വം നൽകുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി പറഞ്ഞു. 30 രൂപ വാർഷിക പ്രീമിയം അടച്ച് പദ്ധതിവഴി അപകടം മൂലമുണ്ടാകുന്ന കിടത്തി ചികിത്സകൾക്ക് 25,000 രൂപ വരെയും അപകടമരണത്തിനും വൈകല്യങ്ങൾക്കും ഒരു ലക്ഷം രൂപ വരെ ആശ്വാസധനവും ലഭിക്കും.