joshy
ഇടപ്പള്ളി ലുലു മാളിലെ പിവിആറിൽ നടന്ന ചടങ്ങിൽ നിയോ മാസ്റ്റർ മേക്കർ അവാർഡ് സംവിധായകൻ ജോഷിക്ക് നിയോ ഫിലിം സ്‌കൂൾ ഡയറക്ടറും സംവിധായകനുമായ സിബി മലയിൽ സമ്മാനിക്കുന്നു. ജെയ്ൻ ജോസഫ്, നടി പാർവതി തിരുവോത്ത് എന്നിവർ സമീപം.

കൊച്ചി: ഈ വർഷത്തെ നിയോ മാസ്റ്റർ മേക്കർ അവാർഡ് സംവിധായകൻ ജോഷിക്കു സമ്മാനിച്ചു. ഇടപ്പള്ളി ലുലു മാളിലെ പി.വി.ആറിൽ നടന്ന ചടങ്ങിൽ നിയോ ഫിലിം സ്‌കൂൾ ഡയറക്ടറും സംവിധായകനുമായ സിബി മലയിൽ അവാർഡ് കൈമാറി. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി നിയോ ഇന്നോവേറ്റർ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ നടി പാർവതി തിരുവോത്ത് മുഖ്യാതിഥിയായിരുന്നു. നിയോ സ്‌കൂൾ സ്ഥാപകനും ചെയർമാനുമായ ജെയ്ൻ ജോസഫ്, വൈസ് ചെയർമാൻ സംവിധായകൻ ലിയോ തദേവൂസ് എന്നിവർ പ്രസംഗിച്ചു. നിയോ ഫിലിം സ്‌കൂളിലെ പൂർവവിദ്യാർഥികൾക്ക് നിയോ അച്ചീവ്‌മെന്റ് അവാർഡുകളും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കു സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.