കൊച്ചി: വല്ലാർപാടം കാരുണ്യമാതാവിന്റെ ബസിലിക്കയിലേക്ക് നടത്തുന്ന വാർഷിക തീർത്ഥാടനത്തിന്റെ ലോഗോ പ്രകാശനം ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. സെപ്തംബർ എട്ടിന് വൈകിട്ട് 3ന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നിന്ന് വൈപ്പിൻ ഗോശ്രീ ജംഗ്ഷൻ വഴി കാൽനടയായി നീങ്ങുന്ന തീർത്ഥാടകർ വല്ലാർപാടത്ത് ബസിലിക്കാ റോഡിൽ സംഗമിച്ച് റോസറി പാർക്കിലെ തീർത്ഥാടന പന്തലിൽ എത്തിച്ചേരും. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. സെപ്തംബർ 9 മുതൽ 13 വരെ നടത്തുന്ന വല്ലാർപാടം ബൈബിൾ കൺവെൻഷൻ മക്കിയാട് ബെനഡിക്‌റ്റൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ജോയ് ചെമ്പകശേരി നയിക്കും.