അങ്കമാലി: തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് 3,4 തീയതികളിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കും. മുമ്പ് പുതുക്കിയവർക്ക് രസീത് ഈ ദിവസങ്ങളിൽ ലഭിക്കും.റേഷൻകാർഡ്, ആധാർകാർഡ്, പഴയ ഇൻഷ്വറൻസ് കാർഡ് അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച കത്ത് എന്നിവയുമായി കുടുംബത്തിലെ ഏതെങ്കിലും ഒരംഗം നേരിട്ട് ഹാജരാകണം.