പറവൂർ : കട്ടത്തുരുത്ത് - ഒറവൻതുരുത്ത് ചരമോപചാര സഹായക സംഘം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. എ.എസ്. സിനി, എൻ.വി. ചന്ദ്രപ്രഭ, എം.ഡി. മധുലാൽ, മേഴ്സി സനൽകുമാർ, പി.ആർ. സുഗതൻ, സി.എസ്. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.