green-chengamanad
ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'ഗ്രീൻ ചെങ്ങമനാട് പദ്ധതി'യുടെ ഭാഗമായി പുറയാർ ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് ചാന്തേലി പാടശേഖരത്തിൽ ആരംഭിച്ച നെൽകൃഷിയുടെ വിത്ത് വിതക്കൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി നിർവ്വഹിക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ കാർഷിക ഉല്പാദന വർദ്ധനവിന് സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന 'ഗ്രീൻ ചെങ്ങമനാട് പദ്ധതി'യുടെ ഭാഗമായി പുറയാർ ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് ചാന്തേലി പാടശേഖരത്തിൽ15 ഏക്കർ നെൽകൃഷി ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി വിത്ത് വിതക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള മോഹനൻ, ജനപ്രതിനിധികളായ രാജേഷ് മടത്തിമൂല, പി.ആർ. രാജേഷ്, ഗായത്രി വാസൻ, ജയന്തി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ മിനി ശശികുമാർ, ശാന്താമണി, എം.കെ. പ്രകാശൻ, സി.വി. ബിനീഷ്, കെ.ബി. മനോജ് കുമാർ, ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ്, ഷൈലേഷ് തുടങ്ങിയവർ സംസാരിച്ചു. കാർഷിക ഗ്രൂപ്പ് അംഗങ്ങളായ മിനി ശശികുമാർ, ശ്രീജിത്, ദിവാകരൻ, ശശികുമാർ ,മരക്കാർ കുഞ്ഞ്, ബൈജു ,കുഞ്ഞപ്പൻ, വേണു, അജയകുമാർ എന്നിവരാണ് കൃഷി ചെയ്യുന്നത്.

'ഗ്രീൻ ചെങ്ങമനാട് പദ്ധതി'

പത്ത് കാർഷിക ഗ്രൂപ്പുകൾ

വിവിധ വാർഡുകളിലായി 20 ഏക്കർകൃഷി

കൃഷിചെയ്യുന്നത് വാഴ, കപ്പ, പച്ചക്കറികൾ