roji-mla
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കൺവെൻഷൻ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സംസ്ഥാനത്ത് നടപ്പിലാക്കിയ പ്രളയ സെസിൽനിന്ന് ലഭിക്കുന്ന തുക പ്രളയ നഷ്ടംസംഭവിച്ച വ്യാപാര മേഖലയുടെ പുനരധിവാസത്തിന് വിനിയോഗിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.

പ്രളയ നഷ്ടത്തെസംബന്ധിച്ചു സർക്കാർ നടത്തിയ സർവ്വേ പ്രകാരം ചെറുകിട യൂണിറ്റുകളും, വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ 21500 സ്ഥാപനങ്ങൾക്ക് നാശം സംഭവിച്ചു., ഇതിലൂടെ 2050 കോടി രൂപയാണ് വ്യാപാരമേഖലയിൽ മാത്രം നഷ്ടമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയ പുനരധിവാസ പാക്കേജിൽ അർഹരായവരുടെ പട്ടികയിൽ നിന്നും തഴയപ്പെട്ടത് വ്യാപാരികൾ മാത്രമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. എല്ലാ സാധനങ്ങൾക്കുംരണ്ട് വർഷത്തേക്ക് പ്രളയസെസ് ചുമത്തുന്നതിലൂടെ 1200 കോടി സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, ടി.ബി. നാസർ, പി.എ. കബീർ,പി.വൈ. വർഗീസ്, എം.എൻ. ഗോപി, എൻ.എം. ഷിഹാബ്, കെ.ജെ. പോൾസൺ, കെ.ബി. സജി, പി.കെ. എസ്‌തോസ്, ഷാജി മേത്തർ, ഷാജു സെബാസ്റ്റ്യ ൻ,സുബൈദ നാസർ, ടി.എസ്. ബാലചന്ദ്രൻ, കെ.ജെ. ഫ്രാൻസിസ്, ഷൈബി ബെന്നി എന്നിവർ പ്രസംഗിച്ചു.