hospital
ആലുവ ജില്ലാ ആശുപത്രിയിലെ പ്രവർത്തന രഹിതമായ ഇൻസിനറേറ്ററിന് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന ബയോ മാലിന്യം

ആലുവ: ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിനു സ്ഥാപിച്ച ബയോമെഡിക്കൽ ഇൻസിനറേറ്റർ വീണ്ടും പ്രവർത്തന രഹിതമായി.
ഡീസൽ നോബ് കേടായതിനെ തുടർന്നാണ് പ്ലാന്റ് നി​ശ്ചലമായത്. അറ്റകുറ്റപ്പണി നടത്താനായി കരാർ ഏജൻസിയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

2016 ഒക്ടോബറിലാണ് ജില്ലാ പഞ്ചായത്ത് ഇൻസിനറേറ്റർ സ്ഥാപിച്ചത്. . കുറേ നാൾ കേടായി കിടന്നതിന് ശേഷം നന്നാക്കുകയായിരുന്നു. വീണ്ടും കേടായതോടെ വാർഡുകളിൽ നിന്നു പുറന്തള്ളുന്നതും ശസ്ത്രക്രിയ കഴിഞ്ഞു ബാക്കി വരുന്നതുമായ മാലിന്യങ്ങൾ നശിപ്പിക്കാനാകാതെ പ്ലാന്റിന് മുന്നിൽ കൂട്ടിയിട്ടിരിക്കുകയാണ്.

മണിക്കൂറിൽ 50 കിലോഗ്രാം മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയാണ് കരാറുകാർ അവകാശപ്പെട്ടിരുന്നതെങ്കിലും പകുതി പോലും കഴിയുന്നില്ലെന്ന് ആരോപണമുണ്ട്. ജില്ലയിൽ ഏറ്റവുമധികം പ്രസവം നടക്കുന്ന സർക്കാർ ആശുപത്രിയായ ആലുവയിൽ രോഗികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് ഇൻസിനറേറ്റർ സ്ഥാപിച്ചത്.

ചെലവ് 25 ലക്ഷം രൂപ

പ്രവർത്തി​ച്ചത് ആദ്യഘട്ടത്തിൽ രണ്ടാഴ്ച മാത്രം

പി​ന്നീട് വീണ്ടും തകരാറായി​